Site icon Janayugom Online

ഓണത്തിന് 1000 രൂപ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഓണം ആഘോഷിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സഹായം. ഓണം പ്രമാണിച്ച് 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ തീരുമാനം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു 

4.6 ലക്ഷം ആളുകളിലേക്കാണ് ഇതുപ്രകാരം സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായും മന്ത്രി ബാലഗോപാല്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് വിവിധ ജനവിഭാഗങ്ങളോടുള്ള കാഴ്ചപാടിന്‍റെ ഭാഗമായിട്ടാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവ ബത്ത നല്‍കുവാനുള്ള തീരുമാനം 

Eng­lish Summary:
Govt announced Rs 1000 utsav­ab­ha­ta for Onam workers

You may also like this video:

Exit mobile version