Site iconSite icon Janayugom Online

സര്‍ക്കാരിന്റെ പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കും: ചെത്തുതൊഴിലാളി ഫെഡറേഷന്‍

toddytoddy

കള്ള് വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനള്ള യാതൊരു നിര്‍ദ്ദേശങ്ങളുമില്ലാതെയാണ് പുതിയ മദ്യനയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും ടോഡി ബോര്‍ഡ് അടിയന്തിരമായി വിളിച്ചുകൂട്ടി സമ്രഗമായ പുന:സംഘടന കള്ള് വ്യവസായ രംഗത്ത് നടപ്പിലാക്കണമെന്നും കേരളാസ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) പ്രസിഡണ്ട് കെ പി രാജേന്ദ്രനും ജനറല്‍ സെക്രട്ടറി ടിഎന്‍ രമേശനും ആവശ്യപ്പെട്ടു. 2021‑ല്‍ പാസാക്കിയ കള്ളു വ്യവസായ വികസന ബോര്‍ഡിന് ചട്ടങ്ങള്‍ പോലും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അടച്ചുപൂട്ടിയ കള്ളുഷാപ്പുകള്‍ ഒന്നും തന്നെ തുറക്കാനുള്ള നിര്‍ദ്ദേശങ്ങളുമില്ല. ദൂരപരിധിയെക്കുറിച്ചു സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

എല്ലാ ട്രേഡ് യൂണിയനുകളും ബാറുകളിലെ കള്ള് വില്‍പ്പന എതിര്‍ത്തത് വീണ്ടും നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ബീവറേജ് ഔട്ട് ലെറ്റുകള്‍ പുതുതായി തുറക്കാനുള്ള തീരുമാനം ഈമേഖലയിലെ തൊഴിലാളികളോടുള്ള ആത്മഹത്യാപ്രേരണയാണെന്നും യോഗം വിലയിരുത്തി. കൂടുതലായി ഉദ്പാദിപ്പിക്കുന്ന കള്ളില്‍ നിന്നും ഉപോല്പന്നങ്ങള്‍ ഉണ്ടാക്കാന്‍ മറ്റ് ഏജന്‍സികളെ ഏല്പിക്കാന്‍ പാടില്ലെന്നും അത് ടോഡി ബോര്‍ഡിന്റെ ഭാഗമായിരിക്കണമെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ടോഡി പാര്‍ലറുകള്‍ ആരംഭിക്കുന്നതിന് പകരം റിസോര്‍ട്ടുകള്‍ക്ക് കള്ള് ചെത്താനും വില്‍ക്കാനും അനുവാദം കൊടുക്കുന്നത് ഈ വ്യവസായ മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കുമെന്നും വീര്യം കൂടിയ വിദേശ മദ്യത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം തൊഴിലാളികളുടെ പ്രതിഷേധം ഉയരുമെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Gov­t’s New Liquor Pol­i­cy Will demol­ish Tod­dy Indus­try; AITUC

You may also like this video

Exit mobile version