Site iconSite icon Janayugom Online

ആനക്കോട്ടയിലെ മുത്തശ്ശിയാന അവശതയിൽ

ഗുരുവായൂർ ആനക്കോട്ടയിലെ ഏറ്റവും പ്രായമേറിയ നന്ദിനി ആന ഇപ്പോൾ അവശതയിലാണ്. നീണ്ട നാലുമാസംഒന്നു കിടക്കുകയോ ഉറങ്ങുകയോ ചെയ്യാതിരുന്ന ആന ഇപ്പോൾ കിടക്കുകയാണ്. ആരോഗ്യമുള്ള ആനകൾ ഒരു ദിവസം മൂന്നോ നാലോ മണിക്കൂർ ഉറങ്ങും. എന്നാൽ കിടന്നാൽ എണിക്കാൻ കഴിയുമോ എന്ന ഭയത്താലായിരിക്കും കിടക്കാതിരുന്നതെന്ന്
ആനക്കോട്ടയിലെ വെറ്ററിനറി ഡോ.വിവേക് ഉൾപ്പെടെയുള്ളവര്‍ പറയുന്നു. വിദഗ്ധ ഡോക്ടർമാർ രണ്ട് നേരം ആനയെ പരിശോധിക്കുന്നുണ്ട്. പാദരോഗവും ആനയെ നന്നായി അലട്ടുന്നുണ്ട് ഇന്നും എഴുന്നേറ്റില്ലെങ്കിൽ ക്രെയിൻ ഉപയോഗിച്ച് എഴുന്നേല്പിച്ച് നിർത്തും എന്ന് ഡോ: വിവേക് പറഞ്ഞു

Exit mobile version