Site iconSite icon Janayugom Online

കൈയ്യിൽ നിന്ന് പിടിവിട്ടോടി; അമ്മയുടെ മുന്നിൽ വച്ച് ആറ് വയസുകാരൻ ബസ് കയറി മരിച്ചു

അമ്മയുടെ കൺമുന്നിൽ വച്ച് ബസ് കയറി ആറ് വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി ഓങ്ങല്ലൂര്‍ പുലശ്ശേരിക്കരയിൽ കൃഷ്ണകുമാറിൻറെയും ശ്രീദേവിയുടെയും മകൻ ആരവ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വന്നപ്പോഴായിരുന്നു അപകടം. സ്കൂൾ വണ്ടിയിൽ വീടിന് മുന്നിൽ വന്നിറങ്ങിയ ആരവ് അമ്മയുടെ കൈ വിട്ട് മുന്നോട്ട് ഓടിയപ്പോൾ മറ്റൊരു ബസ് വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പട്ടാമ്പി ആശുപത്രിയിലും പിന്നീച് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Exit mobile version