Site iconSite icon Janayugom Online

തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച ഹനുമാൻ കുരങ്ങ് പുറത്ത് ചാടി ; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം മൃഗശാലയിൽ പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങ് പുറത്ത് ചാടി. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനുള്ള കൂട്ടിലേക്ക് മാറ്റുന്നതിനുള്ള പരീക്ഷണം നടത്തുന്നതിനിടെയാണ് സംഭവം. മറ്റന്നാൾ മുതല്‍ കുരങ്ങിനെ പൊതുജനങ്ങള്‍ക്കായി കാണാന്‍ അവസരമൊരുക്കാന്‍ തീരുമാനിച്ചിരിക്കെയാണിത്. തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് രണ്ട് കുരങ്ങുകളെ കൊണ്ടുവന്നത്. ഇതിലെ പെണ്‍കുരങ്ങാണ് ചാടി പോയത്. മൃഗശാലയിലെ അധികൃതര്‍ സംഭവ സമയത്തുണ്ടായിരുന്നുവെങ്കിലും വലിയ ഉയരത്തില്‍ കുരങ്ങ് ചാടിയതിനാല്‍ പിടിക്കാനായില്ല. മൃഗശാലയ്ക്ക് വെളിയില്‍ കടന്ന കുരങ്ങിനെ നന്ദാവനം ഭാഗത്ത് കണ്ടു എന്ന പറഞ്ഞതിനെതുടര്‍ന്ന് അവിടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി ഏറെ വൈകിയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. തിരച്ചില്‍ ഇന്ന് രാവിലെ വീണ്ടും ആരംഭിക്കുമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: gray lan­gur escaped from zoo in tvm
You may also like this video

Exit mobile version