Site iconSite icon Janayugom Online

ലോട്ടറിയുടെ ജിഎസ്ടി വർധന; ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ

ലോട്ടറിയുടെ ജിഎസ്ടി വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ . ലോട്ടറിയുടെ ജിഎസ്ടി വര്‍ധന മൂലം തൊഴില്‍ മേഖലയില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വില്‍പനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുടെ പ്രതിനിധികള്‍ വിശദീകരിച്ചു. ലോട്ടറി ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജും ചർച്ചയിൽ പങ്കെടുത്തു.

പുതിയ ജിഎസ്ടി നിരക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ നടത്തുന്ന പേപ്പര്‍ ലോട്ടറിയെയും ചൂതാട്ടത്തിനും കാസിനോകള്‍ക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40 ശതമാനം നികുതി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി വര്‍ദ്ധനവ് ടിക്കറ്റ് വില്‍പ്പന കുറയ്ക്കുകയും ദുര്‍ബല വിഭാഗങ്ങളെ ഇത് നേരിട്ട് ബാധിക്കുകയും ചെയ്യും. അതിനാല്‍, സര്‍ക്കാര്‍ നടത്തുന്ന പേപ്പര്‍ ലോട്ടറിയെ ജിഎസ്ടി നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിലും ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.
തിരുവനന്തപുരം: ലോട്ടറിയുടെ ജിഎസ്ടി വര്‍ധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. വില്‍പനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുടെ പ്രതിനിധികള്‍ ലോട്ടറിയുടെ ജിഎസ്ടി വര്‍ധന മൂലം തൊഴില്‍ മേഖലയില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വിശദീകരിച്ചു. ലോട്ടറി ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജും പങ്കെടുത്തു.

പെട്ടെന്നുള്ള നികുതി മാറ്റം കേരള ലോട്ടറിയുടെ അച്ചടിയിലും വിതരണത്തിലുമടക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നും, അതിനാല്‍ തീരുമാനം നടപ്പാക്കുന്നതില്‍ സാവകാശം അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാനുള്ള കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണത്തിന് സംഘടനകളുമായി ധനകാര്യ മന്ത്രി ചര്‍ച്ചനടത്തിയത്.

Exit mobile version