Site iconSite icon Janayugom Online

രാജ്യത്ത് ജിഎസ്ടി വരുമാനം ഉയര്‍ന്നു

മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്ത് ജിഎസ്‌ടി വരുമാനം 11 ശതമാനം ഉയർന്ന് 1.46 ലക്ഷം കോടി രൂപയിലെത്തിയതായി ധനമന്ത്രാലയം. തുടർച്ചയായ ഒമ്പതാം മാസമാണ് ജിഎസ്‌ടി വരുമാനം 1.40 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ എത്തുന്നത്. 2022 നവംബറിലെ മൊത്തം ജിഎസ്‌ടി വരുമാനം 1,45,867 കോടി രൂപയാണ്. അതിൽ കേന്ദ്ര ജിഎസ്‌ടി 25,681 കോടി രൂപയും സംസ്ഥാന ജിഎസ്‌ടി 32,651 കോടി രൂപയും സംയോജിത ജിഎസ്‌ടി 77,103 കോടി രൂപയുമാണ് (ഇറക്കുമതിയിൽ ശേഖരിച്ച ചരക്കുകളുടെ 38,635 കോടി രൂപ ഉൾപ്പെടെ). കൂടാതെ സെസ് 10,433 കോടി രൂപയാണ്. 

ഗ്രാമീണ സമ്പദ്ഘടന ശക്തി പ്രാപിച്ചതും ഉത്സവകാല വിൽപ്പന ലാഭകരമായതുമാണ് ജി എസ് ടി വരുമാന വർദ്ധനവിന് കാരണമായതെന്നാണ് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നവംബറിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനത്തില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ എട്ട് ശതമാനം കൂടി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17,000 കോടി രൂപ ജി എസ് ടി നഷ്ടപരിഹാര ഇനത്തിൽ നൽകിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 

Eng­lish Summary:GST rev­enue has increased in the country
You may also like this video

Exit mobile version