ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവോട്ട് ഇന്ന്. സൗരാഷ്ട്ര‑കച്ച് മേഖലകളിലെയും തെക്കന്‍ഭാഗത്തെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 788 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.
രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. 14,382 പോളിങ്‌സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പു നടക്കുന്ന 89 മണ്ഡലങ്ങളില്‍ 48 എണ്ണം 2017‑ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയതാണ്. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.
കോണ്‍ഗ്രസും ബിജെപിയും 89 സീറ്റുകളിലും മത്സരിക്കുന്നു. എഎപിക്ക് 88. ബിഎസ്പി. (57), ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (14), സിപിഎം. (4) തുടങ്ങി 36 മറ്റു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 339 സ്വതന്ത്രരും മത്സരരംഗത്തുണ്ട്.
English Summary: Gujarat Assembly Election Voting
You may also like this video