Site iconSite icon Janayugom Online

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയെ പരാജയപ്പെടുത്താന്‍ കര്‍ഷകര്‍

അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഗുജരാത്തിലെ ജനങ്ങള്‍ക്കൊപ്പം രാജ്യത്തെ കര്‍ഷക‑ട്രേഡ് യൂണിയനും രംഗത്ത്. ഗുജറാത്തിൽ കർഷക സമരത്തിന്റെ പ്രതിഫലനം ഉണ്ടാകണമെന്ന് ഇന്ത്യയിലെ കർഷക സമരങ്ങളുടെ ഭാവി എന്ന വിഷയത്തിൽ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറിൽ നേതാക്കൾ പറഞ്ഞു

ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ ആഹ്വാനം ചെയ്‌ത്‌ രാജ്യത്തെ കര്‍ഷക‑, ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിപ്രായപ്പെടുന്നു.രാഷ്‌ട്രീയപരമായി നിർണായകമായ മാസങ്ങളാണ്‌ വരാനിരിക്കുന്നതെന്ന്‌ സെമിനാർ വിലയിരുത്തി. ട്രാക്ടറുകൾ കർഷകരുടെ ടാങ്കുകളായി പ്രവർത്തിക്കുമെന്ന്സംയുക്ത കിസാൻ മോർച്ച നേതാവ് ‌ രാകേഷ്‌ ടിക്കായത്ത്‌ അഭിപ്രായപ്പെട്ടു. കർഷക മുന്നേറ്റങ്ങൾക്കൊപ്പം ജനങ്ങൾ കേന്ദ്രസർക്കാരിനെതിരെ അണിനിരക്കുമെന്നും വ്യക്തമാക്കി

ബിജെപി സർക്കാർ കോര്‍പ്പറേറ്റുകളായ അദാനിക്കും അംബാനിക്കുംവേണ്ടി മാത്രമാണ്‌ പ്രവർത്തിക്കുന്നതെന്നും സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. സംയുക്ത കിസാൻ മോർച്ച നിർണായക ശക്തിയായി പ്രവർത്തിക്കുമെന്ന്‌ പറഞ്ഞ ദർശൻ പാൽ മോർച്ചയ്‌ക്കുള്ളിലെ അഭിപ്രായ വ്യത്യാസം ഉടൻ പരിഹരിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച്‌ ഡൽഹി ജന്തർ മന്തറിൽ കർഷക സംഘടനകളുടെ മഹാപഞ്ചായത്ത്‌. 17 സംസ്ഥാനത്തുനിന്നായി നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തതായി നേതാക്കൾ പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് പൊലീസ്‌ ആദ്യം അനുമതി നിഷേധിച്ചിരുന്നു.തിങ്കൾ രാവിലെ വാക്കാൽ അനുമതി നൽകി. ബംഗ്ലാസാഹിബ്‌ ഗുരുദ്വാര പരിസരത്തു നിന്നാണ്‌ മാർച്ച്‌ തുടങ്ങിയത്‌. താങ്ങുവില നിശ്ചയിക്കുക, ലോക വ്യാപാര സംഘടനയുമായി ഒപ്പിട്ട കരാറിൽനിന്ന്‌ പിന്മാറുക, സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.

Eng­lish Sum­ma­ry: Gujarat Assem­bly Elec­tions; Farm­ers to defeat BJP

you may also­like this video:

Exit mobile version