Site iconSite icon Janayugom Online

ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെ പരാതി നൽകി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ ക്ഷേത്രക്കുളത്തിന് സമീപം റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെ പരാതി നകി ഗുരുവായൂർ ദേവസ്വം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാറാണ് പരാതി നൽകിയത്. ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്ന് കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

നടപ്പുരയിലെ റീൽസ് ചിത്രീകരണത്തിന് നേരത്തെ ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നതാണ്. പവിത്രസ്ഥലമായി കണക്കാക്കപ്പെടുന്ന ക്ഷേത്രക്കുളത്തിൽ മുൻകൂർ അനുമതിയില്ലാതെ റീൽസ് ചിത്രീകരിക്കുന്നതിന് വിലക്കുണ്ട്. 

മൂന്ന് ദിവസം മുൻപ് തൻറെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ജാസ്മിൻ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ വച്ച് ചിത്രീകരിച്ച റീൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്നതും റീലിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് വീഡിയോ വിവാദമായതോടെ അക്കൌണ്ടിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

Exit mobile version