Site iconSite icon Janayugom Online

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം കത്തിയ സംഭവം; അന്വേഷണത്തിന് ഇൻറലിജൻസ്

ഗുരുവായൂരിലെ ക്ഷേത്ര ശ്രീകോവിലിന് സമീപമുള്ള പ്രധാന ഭണ്ഡാരം കത്തിയ സംഭവത്തിൽ അന്വേഷണം ഇൻറലിജൻസിന്. ക്ഷേത്രത്തിൽ അന്വേഷണത്തിനെത്തിയ ഇൻറലിജൻസ് കടുത്ത സുരക്ഷ വീഴ്ചയാണ് ഉണ്ടായതെന്ന് റിപ്പോർട്ട് നൽകി. നാലമ്പലത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് അധികൃതർ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ ടെമ്പിൾ പൊലീസിന് പരാതി നൽകി.

തീപിടുത്തത്തിൽ ഭണ്ഡാരത്തിലെ 2000 രൂപ കത്തിപ്പോയിരുന്നു. ബാക്കി പണം പുറത്തെടുത്ത് സുരക്ഷാ മുറിയിലേക്ക് മാറ്റി. ഭണ്ഡാരത്തില്‍ മൊത്തം എത്ര പണം ഉണ്ടായിരുന്നെന്നും കത്തിനശിച്ചത് എത്രയാണെന്നും സംബന്ധിച്ച വിവരങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞാലേ കൃത്യമായി അറിയാനാകൂവെന്ന് ദേവസ്വം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞായിരുന്നു സംഭവം.

Exit mobile version