Site iconSite icon Janayugom Online

തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു; 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

നാവായിക്കുളം കിഴക്കനേല ഗവൺമെന്റ് എൽ പി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 36 വിദ്യാർത്ഥികൾ പരിയപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

 

രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസ്സുള്ള ചിരഞ്ജീവി, കിഴക്കനേല സ്വദേശി ആറ് വയസ്സുള്ള വജസ്സ് വിനോദ് എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ 8-ാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്. സ്കൂളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഭക്ഷ്യവിഷബാധ ഉണ്ടായ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെന്നും പ്രത്യേക ഭക്ഷണം നൽകിയ കാര്യം സ്കൂൾ അധികൃതർ മറച്ചുവച്ചതായും ആരോപണം ഉയർന്നു.

Exit mobile version