Site icon Janayugom Online

കേരളത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നട്ടെല്ലൊരുക്കിയ അച്യുതമേനോന്‍ മന്ത്രിസഭക്ക് അരനൂറ്റാണ്ട് പിന്നിടുന്നു

കേരള ചരിത്രത്തില്‍ മാതൃകാ ഭരണമായിരുന്നു സി. അച്യുതമേനോന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റേതെന്നു പരിശോധിക്കുമ്പോള്‍ കാണുവാന്‍ കഴിയും,സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തിലിരുന്ന മുന്നണി ഭരണത്തിന് ശനിയാഴ്ച 50 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഈ കാലഘട്ടം കേരളവികസനത്തിന്‍റെ കാലമാണ്. ചരിത്രത്തിന്‍റെ തങ്കലപികളില്‍ എഴുതചേര്‍ക്കപ്പെട്ടിരിക്കുന്നു. 1969‑ല്‍ കേരളത്തിലെ ഐക്യമുന്നണി ഗവണ്‍മെന്റ് രൂപവത്കരിച്ചപ്പോള്‍ മേനോന്‍ മുഖ്യമന്ത്രിയായി. 1970‑ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോന്‍ തന്നെയായിരുന്നു മുഖ്യമന്ത്രി.കേരളത്തിന്‍റെ ഇന്നു കാണുന്ന പുരോഗതിക്ക് തുടക്കം കുറിച്ച ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ 1957‑ല്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണനിയമം നടപ്പാക്കാന്‍ കഴിഞ്ഞത് അച്യുതമേനോന്‍ മുഖ്യമന്ത്രിയായതിനുശേഷമാണ്. 26 ലക്ഷം കുടികിടപ്പുകാര്‍ക്ക് പട്ടയം നല്‍കി.


ഇതുകൂടി വായിക്കൂ: അച്യുതമേനോൻ മന്ത്രിസഭയുടെ ജനകീയത പ്രകാശഗോപുരമെന്ന് സുധീരൻ


 

വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ കൊണ്ടുവന്ന ലക്ഷംവീട് പദ്ധതി, ആദ്യത്തെ ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികൂടിയാണ്. തിരുവനന്തപുരത്ത് ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും റീജണല്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതും ഇക്കാലത്താണ്. സ്വകാര്യ ഉടമകള്‍ കശുവണ്ടി ഫാക്ടറികള്‍ അടച്ചതോടെ തൊഴിലാളികള്‍ പട്ടിണിയിലേക്ക് മാറിയപ്പോഴാണ്, ആ ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതിനാണ് കാഷ്യുകോര്‍പ്പറേഷന്‍ സ്ഥാപിച്ചത്. 1942ല്‍ സി.പി.ഐ.യില്‍ അംഗമായി. മധുരയില്‍ നടന്ന മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടര്‍ന്ന് അതിന്റെ എക്‌സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. 1943 ല്‍ പാര്‍ട്ടി നിരോധിച്ചപ്പോള്‍ നാലുവര്‍ഷക്കാലത്തിലേറെ ഒളിവില്‍ കഴിയേണ്ടി വന്നു. ഒളിവിലിരിക്കേ തന്നെ തൃശ്ശൂര്‍ മുനിസിപ്പില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുകയും വിജയിക്കുകയും ചെയ്തു. പല തവണ തടവുശിക്ഷ അനുഭവിക്കുകയും ഒളിവില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞ കാലത്താണ്, 1952‑ല്‍ തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957‑ലും 1960‑ലും 70‑ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അച്യുതമേനോന്‍ വിജയിച്ചു. ഇ.എം.എസ്.

 


ഇതുകൂടി വായിക്കൂ: അച്യുതമേനോനെ ഓര്‍ക്കുമ്പോള്‍


 

നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ ധനമന്ത്രിയായി 1968‑ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ദേശീയ കൌണ്‍സില്‍ അംഗമായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ ഇദ്ദേഹം മോസ്‌കോ സന്ദര്‍ശിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ‚കെ.എസ്.എഫ്.ഇ. ‚സെന്റര്‍ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് ‚സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ‚കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ‚കേരള വനം വികസന കോര്‍പ്പറേഷന്‍ ‚നാളികേര വികസന കോര്‍പ്പറേഷന്‍ ‚കേരള ലൈഫ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് ‚മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ കേരള ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ‚കേരള ഡിറ്റര്‍ജന്റ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ‚കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് ‚കേരള ഷോപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ‚സ്റ്റീല്‍ കോംപ്ലക്സ് ‚സംസ്ഥാന പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ‚സംസ്ഥാന റൂറല്‍ഡെവലപ്മെന്റ് ബോര്‍ഡ് ‚സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ ‚സീതാറം ടെക്സ്‌റ്റൈല്‍സ് ‚സംസ്ഥാന ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ‚റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് ‚കേരള ഗാര്‍മെന്റ്സ് ലിമിറ്റഡ് ‚കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ‚അര്‍ബന്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ‚ലാന്‍ഡ് ഡെവലപ്മെന്‍് കോര്‍പ്പറേഷന്‍ ‚സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ കാംകോ ‚സ്റ്റീല്‍ ഇന്‍ഡ്ട്രീസ് കേരള ലിമിറ്റഡ്, കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ‚സ്‌കൂട്ടേഴ്സ് കേരള ലിമിറ്റഡ് ‚ആസ്ട്രല്‍ വാച്ചസ് ലിമിറ്റഡ് എന്നിവയെല്ലാം അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്ഥാപിച്ചവയാണ് . ഭരണകാലം കേരളത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നട്ടെല്ലൊരുക്കി എന്നതില്‍ ഒരുതര്‍ക്കവുമില്ല. കേരളത്തിലാദ്യമായി ഭരണത്തുടര്‍ച്ചയുണ്ടായതും അച്യുതമേനോന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തന്നെയായിരുന്നു എന്നതും ചരിത്രം.

 

Eng­lish Sum­ma­ry: Half a cen­tu­ry has passed since the Achutha Menon cab­i­net laid the foun­da­tion for the devel­op­ment and growth of Kerala

You may like this video

Exit mobile version