3 May 2024, Friday

Related news

July 23, 2022
November 9, 2021
November 5, 2021
October 2, 2021
September 27, 2021
September 25, 2021
September 25, 2021

അച്യുതമേനോൻ മന്ത്രിസഭയുടെ ജനകീയത പ്രകാശഗോപുരമെന്ന് സുധീരൻ

Janayugom Webdesk
തിരുവനന്തപുരം
September 25, 2021 3:40 pm

അച്യുതമേനോന്‍ മന്ത്രിസഭയുടെ മാതൃകാപരമായ ഭരണത്തെ ഓര്‍ത്തെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. അച്യുതമേനോന്‍ മന്ത്രിസഭയില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍ പങ്കാളിയായതിന്റെ സുവര്‍ണ്ണജൂബിലിയിലാണ് വിഎം സുധീരന്‍ ഇടതുപക്ഷ ഭരണത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കുവച്ചത്.

ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ കൊണ്ടുവരാന്‍ അച്യുതമേനോന്‍ മന്ത്രിസഭയ്ക്ക് കഴിഞ്ഞതായി സുധീരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അച്യുതമേനോന്‍ കരുണാകരന്‍ കൂട്ടുകെട്ടിന്റെ വിജയഗാഥയാണ് ആ സര്‍ക്കാര്‍. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പഠനാര്‍ഹമായ ആ ഭരണകൂടം ജനാധിപത്യ കേരളത്തിന് എന്നെന്നും അഭിമാനിക്കാന്‍ കഴിയുന്ന പ്രകാശ ഗോപുരമാണെന്നും അദ്ദേഹം കുറിച്ചു.

 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: 

 

അച്യുതമേനോന്‍ മന്ത്രിസഭയില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍ പങ്കാളിയായതിന്റെ സുവര്‍ണ്ണജൂബിലിയാണിന്ന്. ജനോപകാരപ്രദങ്ങളായ ഒട്ടേറെ കര്‍മ്മപദ്ധതികള്‍ നടപ്പാക്കാനും അഭിമാനകരമായ നിരവധി സ്ഥാപനങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞ മാതൃകാ ഭരണസംവിധാനമായിരുന്നു അത്. മുന്‍കൂട്ടിയുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ക്രമീകരണവും അഥവാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്ന പ്രവര്‍ത്തനശൈലിയും ആ മന്ത്രിസഭയെ വേറിട്ടതാക്കുന്നു. അച്യുതമേനോന്‍ കരുണാകരന്‍ കൂട്ടുകെട്ടിന്റെ വിജയഗാഥയാണ് ആ സര്‍ക്കാര്‍. എക്കാലത്തെയും ഭരണാധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പഠനാര്‍ഹമായ ആ ഭരണകൂടം ജനാധിപത്യ കേരളത്തിന് എന്നെന്നും അഭിമാനിക്കാന്‍ കഴിയുന്ന പ്രകാശ ഗോപുരമാണ്.

അതേസമയം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽനിന്നു മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി എം സുധീരൻ രാജിവച്ചു. രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരൻ കെപിസിസി പ്രസി‍ഡന്റ് കെ സുധാകരനു കൈമാറി. പുനഃസംഘടനാ വിഷയത്തിൽ പ്രതിഷേധിച്ചാണു രാജിയെന്നാണു വിവരം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നു സുധീരൻ അറിയിച്ചു.

 

Eng­lish Sum­ma­ry: Sud­heer­an’s post on achuta­menon cabinet

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.