വെടി നിര്‍ത്തല്‍ക്കരാറിനെത്തുടര്‍ന്ന് ഹമാസ് ആദ്യം 3 യുവതികളെ ഇസ്രയേലിന് കൈമാറി. റെഡ് ക്രോസില്‍ വച്ച് ഇസ്രേയേല്‍ സൈന്യം ഇവരെ ഏറ്റുവാങ്ങി. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രയേല്‍ പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാരുന്നു കൈമാറ്റം.ഇവരെ ഇസ്രയേല്‍ സൈന്യം ഏറ്റു വാങ്ങിയ ശേഷം ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോയി.
ഹമാസ് ആദ്യം 3 യുവതികളെ കൈമാറി; ഇസ്രേയേല്‍ സൈന്യം ഏറ്റുവാങ്ങി

