ജമ്മുകശ്മീരിന്റെ പ്രത്യേകഅവകാശങ്ങളടങ്ങിയ 370-ാം വകുപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ ജമ്മുകശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി. പ്രമേയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയതോടെ വാക്കേറ്റവും ഉന്തുതള്ളലുമായി ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുന്ന പ്രമേയം അവതരിപ്പിച്ചത്.
കശ്‌മീർ ജനതയുടെ തനതായ വ്യക്തിത്വവും സംസ്കാരവും അവകാശങ്ങളും വകുപ്പിനാൽ സംരക്ഷിക്കപ്പെട്ടതാണന്നും അത് പുനഃസ്ഥാപിക്കാൻ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുമായി കേന്ദ്രസർക്കാർ കൂടിയാലേചന തുടങ്ങണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. അവതരണം പ്രതിപക്ഷനേതാവ് സുനിൽ ശർമയുടെ നേതൃത്വത്തിൽ 29 ബിജെപി എംഎൽഎമാർ എതിർത്തത് ഇരുപക്ഷവും തമ്മിലുള്ള വൻ വാഗ്വാദത്തിലേയ്‌ക്ക് നയിച്ചു.
പ്രമേയം അവതരിപ്പിച്ച് ഒമർ സർക്കാർ പാർലമെന്റിനെയും സുപ്രീംകോടതിയേയും അവഹേളിച്ചുവെന്നാണ് ബിജെപി അവകാശവാദം. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വീണ്ടും ഭരണ പ്രതിപക്ഷ അഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്.