22 January 2026, Thursday

Related news

December 30, 2025
December 15, 2025
November 19, 2025
November 15, 2025
November 15, 2025
November 8, 2025
October 25, 2025
October 25, 2025
October 10, 2025
September 6, 2025

ജമ്മുകശ്മീരില്‍ 370-ാം വകുപ്പ് പുനസ്ഥാപിക്കണമെന്ന പ്രമേയത്തിന്റെ പേരില്‍ സഭയില്‍ കൈയാങ്കളി

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2024 1:04 pm

ജമ്മുകശ്മീരിന്റെ പ്രത്യേകഅവകാശങ്ങളടങ്ങിയ 370-ാം വകുപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ ജമ്മുകശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി. പ്രമേയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയതോടെ വാക്കേറ്റവും ഉന്തുതള്ളലുമായി ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ്‌ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുന്ന പ്രമേയം അവതരിപ്പിച്ചത്‌.

കശ്‌മീർ ജനതയുടെ തനതായ വ്യക്തിത്വവും സംസ്കാരവും അവകാശങ്ങളും വകുപ്പിനാൽ സംരക്ഷിക്കപ്പെട്ടതാണന്നും അത്‌ പുനഃസ്ഥാപിക്കാൻ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുമായി കേന്ദ്രസർക്കാർ കൂടിയാലേചന തുടങ്ങണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. അവതരണം പ്രതിപക്ഷനേതാവ്‌ സുനിൽ ശർമയുടെ നേതൃത്വത്തിൽ 29 ബിജെപി എംഎൽഎമാർ എതിർത്തത്‌ ഇരുപക്ഷവും തമ്മിലുള്ള വൻ വാഗ്വാദത്തിലേയ്‌ക്ക്‌ നയിച്ചു.

പ്രമേയം അവതരിപ്പിച്ച്‌ ഒമർ സർക്കാർ പാർലമെന്റിനെയും സുപ്രീംകോടതിയേയും അവഹേളിച്ചുവെന്നാണ്‌ ബിജെപി അവകാശവാദം. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വീണ്ടും ഭരണ പ്രതിപക്ഷ അ​ഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.