Site iconSite icon Janayugom Online

കോപ്പിയടി പിടിച്ചതിന് ചീഫ് എക്സാമിനർക്കെതിരെ പീഡന പരാതി; പ്രതിയെ കോടതി വിട്ടയച്ചു

പരീക്ഷയിലെ കോപ്പിയടി പിടിച്ചതിന് അഡീഷണൽ ചീഫ് എക്സാമിനർക്കെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്‌ജി ലൈജു മോൾ ഷെരീഫാണ് പ്രൊഫസര്‍ ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്.

2014ൽ മൂന്നാർ ഗവൺമെന്റ് കോളജിൽ എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രൊഫ. ആനന്ദ് പിടികൂടിയിരുന്നു. തുടർന്ന് സംഭവം സർവകലാശാലയെ അറിയിക്കാൻ ഇൻവിജിലേറ്റർക്ക് നിർദേശം നൽകി. എന്നാൽ, ഈ നിർദേശം അനുസരിക്കാതെ വന്നതോടെ വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. നാല് വിദ്യാർത്ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിൽ രണ്ട് കേസുകളിൽ അധ്യാപകനെ നേരത്തേ വിട്ടയച്ചിരുന്നു. പരാതിക്കാരെയും പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. 

Exit mobile version