പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഹാജരാക്കണമെന്നും പത്തനംതിട്ട എസ്പിക്ക് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീ ദേവി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ 5 വര്‍ഷമായി 60ഓളം പേര്‍ നിരന്തരമായി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പ്ലസ്ടു വിദ്യാര്‍ത്ഥിയും നവവരനും സഹോദരങ്ങലും ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പത്തനംതിട്ട പീഡനം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

