Site iconSite icon Janayugom Online

കൊട്ടാരക്കരയിലെ ഉമ്മന്നൂര്‍ പഞ്ചായത്ത് 20ആംവാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് സിപിഐയിലെ ഹരിതാ അനില്‍

കൊല്ലം കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്ത് 20 വാർഡ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത് എൽഡിഎഫ്. വിലങ്ങറ വാർഡ് മെമ്പറായി സിപിഐയിലെ ഹരിതാ അനിൽ തെരഞ്ഞെടുക്കപ്പെട്ടു. 69 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
ബിജെപി പഞ്ചായത്ത്‌ അംഗം എം ഉഷ രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. ബിജെപി പിന്തുണയോടെയായിരുന്നു ഉമ്മന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നത്.കൊറ്റങ്കര പഞ്ചായത്ത്‌ എട്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ജയം.
സിപിഐ( എം)ലെ സ്ഥാനാർഥി എസ് ശ്യാംകുമാർ 67 വോട്ടുകൾക്ക് വിജയിച്ചു. ശ്യാംകുമാർ 549 വോട്ടും യുഡിഎഫ് സ്ഥാനാർഥി റഹീം ഖാൻ 482 വോട്ടും ബിജെപി സ്ഥാനർഥി രവീന്ദ്രൻപിള്ള 208 വോട്ടും നേടി. കൊറ്റങ്കര പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന എൽഡിഎഫിലെ ദേവദാസ്‌ മരിച്ചതിനെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Eng­lish Summary: 

Haritha Anil of CPI cap­tured Oom­men­noor pan­chay­at 20th ward of Kot­tarakkara from BJP 

You may also like this video:

Exit mobile version