ആശുപത്രി പരിസരത്തെ കാടുപിടിച്ചു കിടന്ന സ്ഥലം ജീവനക്കാരുടെ നേതൃത്വത്തിൽ കൃഷി ചെയ്തപ്പോൾ വിളഞ്ഞത് വെണ്ട, തക്കാളി, പച്ചമുളക്, ചീര തുടങ്ങിയ പച്ചക്കറികൾ. ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾ ധാരാളമായി കണ്ടുവരുന്നതിനാൽ നല്ല ആഹാരശീലങ്ങൾ പിന്തുടരേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ ലോക ഹെപ്പറ്റൈറ്റിസ് ദിനമായ ജൂലൈ 28നാണ് ജനറൽ ആശുപത്രി പരിസരത്ത് സൂപ്രണ്ട് ഡോ സന്ധ്യ ആറിന്റെ നേതൃത്വത്തിൽ ജീവനക്കാർ കൃഷി തുടങ്ങിയത്.
സ്വച്ഛത ഹൈ സേവ 2024ന്റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കവിത എഎസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജമുന വർഗ്ഗീസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ സന്ധ്യ ആർ, ആർഎംഒ ഡോ ആശ എം, എആർഎംഒ ഡോ പ്രിയദർശൻ സി പി , സെക്രട്ടറി സാബു ടി , നഴ്സിംഗ് സൂപ്രണ്ട് ദീപാറാണി, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് രജിത, പിആർഒ ബെന്നി അലോഷ്യസ്, എച്ച്ഐ പീറ്റർ, എച്ച്സി പ്രിയലാൽ തുടങ്ങിയവർ പങ്കെടുത്തു.