തിരുവനന്തപുരത്ത് യുവാക്കളെ കാർ ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് കാർ ഓടിച്ച നടൻ മണിയൻപിള്ള രാജു പോലീസ്‌റ്റേഷനിൽ എത്തി. 2 വർഷമായി മദ്യപിച്ചിട്ടില്ലെന്നും അപകടത്തെ തുടർന്ന് പാനിക്ക് ആയതിനെ തുടർന്നാണ് വാഹനം നിർത്താതെ പോയതെന്നും മണിയൻപിള്ള പൊലീസിന് മൊഴി നൽകി. വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് നടൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
മണിയൻപിള്ളയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനുമാണ് പൊലീസിന്റെ നീക്കം. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ വെച്ച് നടൻ ഓടിച്ച വാഹനം ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ 2 ബൈക്ക് യാത്രികർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. തിരുവനന്തപുരം മ്യുസിയം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‌തത് .

