Site icon Janayugom Online

മൂക്കിനുള്ളില്‍ നിന്നും രക്തം കണ്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കെത്തി: 57കാരന്റെ മൂക്കിൽ നിന്നു അട്ടയെ പുറത്തെടുത്തു

leech

57കാരന്റെ മൂക്കിൽ നിന്നു അട്ടപോലെ(ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളിൽ കൂടി വെള്ളം വരികയും ചെയ്തിരുന്നു. ഇതേ തുടർന്നു മറ്റൊരു ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളിൽ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു. എമർജൻസി മെഡിസിൻ വിഭാ​ഗം ഫിസിഷ്യൻ ഡോ.അഖിൽ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ ജീവിയെ കണ്ടെത്തിയത്.

തുടർന്നു ഈ ജീവിയെ ജീവനോടെ തന്നെ പുറത്തെടുത്തു. മുണ്ടക്കയം പെരുവന്താനത്ത് ജോലി ചെയ്തിരുന്ന 57കാരൻ മലഞ്ചെരുവിൽ നിന്നു വെള്ളം കൈകളിൽ കോരിയെടുത്തു പല തവണ മുഖം കഴുകിയിരുന്നതായി പറഞ്ഞു. ഈ സമയത്ത് ജീവി മൂക്കിനുള്ളിൽ കയറിയാതാകാമെന്നു കരുതുന്നു. മലഞ്ചെരുവിൽ കാണുന്ന ഈ ജീവിയെ നറുന്ന എന്ന പേരിലും അറിയപ്പെടുന്നതായി പറയുന്നു.

Eng­lish Sum­ma­ry: He came for treat­ment after see­ing blood from inside the nose: A leech was removed from the nose of a 57-year-old man

You may also like this video

Exit mobile version