നിമിഷപ്രിയയുടെ മോചനത്തിന് മനുഷ്യന്‍ എന്ന നിലയ്ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തുവെന്നും യമനിലെ പണ്ഡിതരെ ബന്ധപ്പെട്ട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കൊലക്കുറ്റം ചെയ്തവരെ കൊല്ലുകയോ അല്ലെങ്കില്‍ പ്രായശ്ചിത്തം കൊടുത്ത് ഒഴിവാക്കുകയോ ചെയ്യാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കാന്തപുരം പറഞ്ഞു.
ഇസ്‌ലാം മതത്തിലെ നിയമമാണ് അതെന്നും ഇസ്‌ലാം മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്ന മതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കാനുളള ഉത്തരവ് മരവിപ്പിച്ചുളള കോടതിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഇനി പ്രാര്‍ത്ഥിക്കാം. വധശിക്ഷ മാറ്റിയതായി അറിയിച്ചു. നാളെ ശിക്ഷ നടപ്പാക്കില്ലെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. തുടര്‍ ഇടപെടല്‍ ഉണ്ടാകും. പണ്ഡിതരും ജഡ്ജിമാരും ഇടപെട്ടാണ് തീരുമാനമെന്നും കാന്തപുരം പറഞ്ഞു.

