Site iconSite icon Janayugom Online

ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്ക് തെറിച്ചുവീണു; യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതനിടെ ബസിൻറെ ടയറിനടിയിലേക്ക് തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം. വാണിയമ്പലം സ്വദേശിനി സിമി വർഷ(22) ആണ് മരിച്ചത്. ഭർത്താവ് വിജേഷിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ തിരുവാലി പൂന്തോട്ടത്തിൽ വച്ചായിരുന്നു സംഭവം. ബൈക്കിൽ നിന്നും തെറിച്ചുവീണ സിമിയുടെ ശരീരത്തിലേക്ക് ബസ് കയറിയിറങ്ങുകയായിരുന്നു. എതിരെ വന്ന ബസിൻറെ വശത്ത് ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. 

Exit mobile version