Site iconSite icon Janayugom Online

കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ താൻ യോഗ്യൻ; സർവേ ഫലം വെളിപ്പെടുത്തി ശശി തരൂർ

കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ താൻ യോഗ്യനാണെന്ന സർവേ ഫലം വെളിപ്പെടുത്തി വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ എം പി. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്നും തരൂർ പറഞ്ഞു. കേരള വോട്ട് വൈബ് നടത്തിയ സർവേയിലാണ് ശശി തരൂരിന് കൂടുതൽ പിന്തുണ ലഭിച്ചത്. 28 ശതമാനം പേരുടെ പിന്തുണ തനിക്ക് ഉണ്ടെന്നുമുള്ള വാർത്ത ശശി തരൂർ തന്നെയാണ് എക്‌സിലൂടെ പങ്കുവച്ചത്.

27 ശതമാനം പേർ യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 24 ശതമാനം പേർ എൽഡിഎന്റെ മുഖ്യമന്ത്രിയായി കെ കെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണയാണ് പിണറായി വിജയനുള്ളത്. 41.5 ശതമാനം പേർ എൽഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സർവ്വേയാണ് തരൂർ പങ്കുവെച്ചത്.

Exit mobile version