പേരമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിന്റെ ആരോപണങ്ങൾ തള്ളി സിഐ അഭിലാഷ് ഡേവിഡ്. ഷാഫി കാണിച്ച ദൃശ്യങ്ങളിൽ ഉള്ള ആൾ താനല്ല. അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ്. അന്ന് താൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ് ആണെന്നും താൻ നിന്നിരുന്നത് പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപമായിരുന്നെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു.
തന്നെ സവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിന്റെ വാദം തെറ്റാണെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു. 2023 ല്‍ തന്നെ പിരിച്ചുവിട്ടിട്ടില്ല. തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനെതിരെ ട്രിബ്യൂണലില്‍ അപ്പീല്‍പോയി. അപ്പീല്‍ അംഗീകരിച്ച് സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ആദ്യം കോഴിക്കോട്ടും പിന്നീട് വടകരയിലേക്കും മാറിയെന്നും സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു.

