വര്‍ക്കലയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പതിനേഴുകാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖില്‍(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂര്‍— ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടര്‍ ആണ് അഖില്‍.
പെണ്‍കുട്ടികള്‍ക്ക് പതിനേഴും പതിമൂന്നും ആണ് പ്രായം. 2023 മുതല്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ സഹപാഠികൂടിയായ 17കാരന്‍ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെണ്‍കുട്ടികളെയും 17കാരനെയും ബസില്‍ വെച്ചാണ് കണ്ടക്ടര്‍ അഖില്‍ പരിചയപ്പെടുന്നത്. പീഡനവിവരം അറിഞ്ഞ കുട്ടികളുടെ അധ്യാപികമാരാണ് ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്. 17കാരനായ വിദ്യാർത്ഥിയെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജുവനൈല്‍ ഹോമിലേക്ക് വിട്ടു. അഖിലിനെ
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

