നന്മാറ ഇരട്ടക്കാലപാതക കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും കുറ്റസമ്മതം നടത്താൻ വിസമ്മതിച്ച് ചെന്താമര. ചിറ്റൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ചെന്താമരയെ ഹാജരാക്കിയത്. മുൻപ് ആലത്തൂർ മജിസ്ട്രേറ്റിനും അന്വേഷണ സംഘത്തിനും ചെന്താമര വ്യത്യസ്ത മൊഴികളായിരുന്നു നൽകിയിരുന്നത്. ഇതിൻറെ പശ്ചാത്തലത്തിലാണ് അന്വേഷണസംഘം പാലക്കാട് സിജെഎമ്മിന് അപേക്ഷ നൽകിയത്.
എന്നാൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരായ ചെന്താമര കുറ്റം സമ്മതിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി വിയൂർ സെൻട്രൽ ജയിലിലേക്ക് വിടുകയായിരുന്നു.