മുന്‍ ഗുസ്തി ഫെഡറേഷന്‍ ചീഫ് ബ്രിജ് ഭൂഷണ്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് ഗുസ്തി താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ വിനേഷ് ഫോഗട്ട്.ഹരിയാനില്‍ നിന്നുമുള്ള ഫോഗട്ടിന്‍റെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിത്വത്തോടെ തനിക്കെതിരെ ഉയര്‍ന്നു വന്ന ലൈംഗിക ആരോപവും ഗുസ്തി താരങ്ങളുടെ പ്രതിഷേധവും പാര്‍ട്ടി രൂപപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരിക്കുന്നു എന്നായിരുന്നു മുന്‍ എംപിയും ഗുസ്തി ഫെഡറേഷന്‍ മേധാവിയുമായിരുന്ന ബ്രിജ് ഭൂഷണ്‍ പറഞ്ഞത്.
ഒരേ ദിവസം രണ്ട് ഭാരോദ്വഹനങ്ങള്‍ പരീക്ഷിച്ചതിലൂടെ ഫോഗട്ട് ഒളിംപിക്സിലെ നിയമങ്ങള്‍ തെറ്റിച്ചുവെന്നും അവസാനം അവര്‍ക്ക് ലഭിച്ച അയോഗ്യത ദൈവം നല്‍കിയതാണെന്നും ഭൂഷണ്‍ പറഞ്ഞിരുന്നു.
രണ്ട് ബിജെപി നേതാക്കള്‍ ജന്തര്‍ മന്ദിറില്‍ ഇരിക്കാനുള്ള അനുവാദം വാങ്ങിയിരുന്നു.അദ്ദേഹം അവിടെ നോക്കണം.അപ്പോള്‍ അദ്ദേഹത്തിന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കും എന്നായിരുന്നു ഫോഗട്ട് പറഞ്ഞത്.
”ഒളിംപിക്സിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം പറയുന്നത് ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ല.അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ചിന്തിച്ച് നോക്കൂ,അദ്ദേഹത്തിനെതിരെ ഏതെങ്കിലും സ്ത്രീകള്‍ രംഗത്ത് വന്നാല്‍ സ്വയം തൂങ്ങി മരിക്കുമെന്ന്.എന്നാല്‍ ഒരുപാട് സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നു.പക്ഷേ അദ്ദേഹം എന്താണ് ചെയ്തത്?അയാള്‍ പറഞ്ഞു,ഞാന്‍ ചതിയിലൂടെ മുന്നോട്ട് വന്നതെന്ന്.അത്കൊണ്ട് തന്നെ നിയമങ്ങള്‍ മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ദേശീയ തലത്തിലോ ട്രയല്‍സിലോ മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.പക്ഷേ ഞാന്‍ ദേശീയ തലത്തില്‍ പോയി,ട്രയല്‍സില്‍ പോയി സ്വയം യോഗ്യത തെളിയിച്ചു.ഓരോ ഘട്ടങ്ങളിലും അയാള്‍ പറയുന്നതെല്ലാം തെറ്റാണെന്ന് ഞാന്‍ തെളിയിച്ചിട്ടുണ്ടെന്നും ഫോഗട്ട് കൂട്ടിച്ചേര്‍ത്തു”