Site iconSite icon Janayugom Online

സംസ്ഥാനത്ത് ചൂട് കൂടും: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.നാല് ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. കണ്ണര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പകല്‍ സമയങ്ങളില്‍ പുറത്ത് ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീ പിടിത്തത്തിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Eng­lish Sum­ma­ry: Heat will increase in the state: Yel­low alert in four districts

You may also like this video

Exit mobile version