Site iconSite icon Janayugom Online

ഛത്തീസ്ഗഡില്‍ എസ് യുവിയും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം; 6 പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബലോഡില്‍ എസയുവിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 മരണം. ദൗണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. എസ് യുലിയിലുണ്ടായിരുന്ന 13 പേരില്‍ 6 പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയും മറ്റ് 7 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ പറ‍ഞ്ഞു. ദുര്‍പത് പ്രജാപതി(30), സുമിത്ര ബായ് കുംഭകര്‍(50), മനീഷ കുംഭകര്‍(35), സഗുണ്‍ ബായ് കുംഭകര്‍(50), ഇംല ബായ്(55), ജിഗ്നേഷ് കുംഭകര്‍(7) എന്നിവരാണ് മരിച്ചത്. 

അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ പരിക്കേറ്റ മറ്റ് 7 പേരെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടുതല്‍ ചികിത്സയ്ക്കായി അവിടെ നിന്നും രാജ്നന്ദ്ഗാവ് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Exit mobile version