ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് ശക്തമായി. മൂടല്‍ മഞ്ഞ് കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് നോയിഡയില്‍ 12 കാറുകള്‍ കൂട്ടിയിടിച്ചു. കാഴ്ച പരിധി 800 മീറ്ററിനും താഴെയാണ്. മൂടല്‍ മഞ്ഞ് രണ്ട് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചു. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
അതേസമയം ദില്ലിയിലെ കുറഞ്ഞ താപനില ആറ് ഡിഗ്രിക്കും താഴെയാണ്. മൂടല്‍ മഞ്ഞ് തുടരുന്ന സാഹചര്യത്തിലും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
English Summary:Heavy fog in Delhi; 12 cars collided
You may also like this video