Site icon Janayugom Online

ജാഗ്രത തുടരണം കേരളത്തിൽ ഇന്നും വ്യാപക മഴ

സംസ്ഥാനത്ത് ഇന്നും വ്യാപകമഴ തുടരും. തെക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയുടെ തീവ്രത കുറഞ്ഞുവെങ്കിലും വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് ശമനമായില്ല. ഇന്നും നാളെയും മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ജാഗ്രതയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം. മഴക്കെടുതികള്‍ ഉണ്ടായാല്‍ അടിയന്തര പ്രാധാന്യത്തോടെ ക്യാമ്പുകള്‍ ആരംഭിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യുവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇന്നും നാളെയും അലര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെങ്കിലും നവംബര്‍ 19, 20 തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് വെള്ളിയാഴ്ച മഞ്ഞ അലര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.

Eng­lish Sum­ma­ry : heavy rain alert in ker­aala today also

You may also like this video :

Exit mobile version