Site iconSite icon Janayugom Online

കനത്ത മഴ; ബദ്രിനാഥ് ദേശീയ പാത താല്ക്കാലികമായി അടച്ചു

കനത്ത മഴയെത്തുടർന്ന് സിറോബ്ഗഡിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ബദ്രിനാഥ് ഋഷികേശ് ദേശീയപാതയിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഉത്തരാഖണ്ഡിലെ പല ജില്ലകളിലും ശക്തമായ മഴ തുടരുന്നതിനാൽ ബദ്രിനാഥ്, കേദാർനാഥ്, ഹേമകുണ്ഡ് സാഹിബ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ സുരക്ഷിത സ്ഥലങ്ങളിൽ തുടരാൻ നിർബന്ധിതരായി.

ഹൈവേയിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതിനായി അധികൃതർ സ്ഥലത്ത് ജെസിബികൾ അണിനിരത്തിയിട്ടുണ്ട്. ഗതാഗത തടസ്സം നേരിടുന്ന ഹൈവേകളുടെ ഇരുവശങ്ങളിലും പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീനഗർ പൌരി ഗർവാൾ ജില്ലാ സർക്കിൾ ഓഫീസർ അനുജ് കുമാർ പറഞ്ഞു. 

അതേസമയം ഉത്തരാഖണ്ഡിൽ തുടർച്ചയായി പെയ്യുന്ന മഴ മൂലം നന്ദപ്രയാഗിനും ഭനേരോപാനിക്കും ഇടയിലുള്ള ദേശീയപാതയിൽ ഉൾപ്പെടെ നിരവധി ഗതാഗത തടസങ്ങൾ ഉണ്ടായിട്ടുണ്ട്. 

കേദാർനാഥിലേക്ക് പോകുന്ന തീർത്ഥാടകർക്ക് നന്ദപ്രയാഗിന് സമീപമുള്ള ദേശീയപാത നിർണായകമാണ്. അതിനാൽത്തന്നെ ഇവിടുത്തെ തടസ്സങ്ങൾ വേഗം തന്നെ നീക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. 

Exit mobile version