Site icon Janayugom Online

സംസ്ഥാനത്ത് 16 വരെ ശക്തമായ മഴ; ഒമ്പത് ജില്ലകളിൽ ഓറ‌ഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇത് അടുത്ത രണ്ട് ദിവസംകൂടി തുടരും. കേരളത്തിൽ 16 വരെ ശക്തമായ മഴ തുടരും. 

ENGLISH SUMMARY:Heavy rain in ker­ala 13-10-2021
You may also like this video

Exit mobile version