Site icon Janayugom Online

കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇരുപത്തിനാലു മണിക്കൂറിനകം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വൈകിട്ട് ഇടിയോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 28 വരെ മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചു. നാളെ കൊല്ലം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടുമുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപമുള്ള ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.

ENGLISH SUMMARY:heavy rain in kerala-25–10-2021
You may also like this video

Exit mobile version