Site iconSite icon Janayugom Online

തമിഴ്‌നാട്ടിൽ ശക്തമായ മഴ; കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം

തമിഴ്നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമാണ് കേരളത്തിന്റെ ഭാഗങ്ങളിലും ഉണ്ടായത്. ദേശീയ ദുരന്ത നിവാരണ സേന സംഘം രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. 

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ചവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട്, മലപ്പുറം, ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ENGLISH SUMMARY:heavy rain in tamil­nadu alert
You may also like this video

Exit mobile version