Site icon Janayugom Online

മഴ വീണ്ടും ശക്തം: നാളെ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

yellow-alert

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. ഇന്നലെ തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. ശനിയാഴ്ച വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മത്സ്യബന്ധനത്തിന് തടസമില്ല.

ENGLISH SUMMARY:Heavy rains again: Yel­low alert in six dis­tricts tomorrow
You may also like this video

Exit mobile version