Site iconSite icon Janayugom Online

ഡൽഹിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ; യമുന നദി വീണ്ടും അപകടരേഖ കടന്നു

ഇന്ന് ഡൽഹിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനമനുസരിച്ച്, ഡൽഹിയിൽ ഇന്ന് “പൊതുവെ മേഘാവൃതമായ ആകാശവും മിതമായ മഴയും” ആയിരിക്കും. 

തുടർച്ചയായ് പെയ്ത മഴയെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടരേഖ കടന്നിരിക്കുകയാണ്. നദിയിലെ ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിന് മുകളിലാണ്.

യമുന ഖാദറിലും മയൂർ വിഹാർ ഫേസ്-ഒന്നിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട് .അതേസമയം ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. 

നിരവധി ടീമുകൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് എൻ‌ഡി‌ആർ‌എഫ് കമാൻഡന്റ് ഗ്യാനേശ്വർ സിംഗ് പറഞ്ഞു. “താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. കനത്ത മഴയെ തുടർന്ന് നോയിഡയിലെ സെക്ടർ 167 ലെ യമുന നദിയുടെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഡൽഹിയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലും വെള്ളപ്പൊക്കങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Exit mobile version