ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ 12പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. ഹരിദ്വാറില്‍ ആറ് മരണങ്ങളും, തെഹ്‍രി മൂന്ന്, ഡെറാഡൂണ്‍ രണ്ട്, ചമോലിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തെഹ്‍രി ജില്ലയില്‍ മേഘവിസ്ഫോടത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ദാരുണമായി മരിച്ചു. ഭാനു പ്രസാദ്, ഭാര്യ നീലം ദേവി, മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. അതി ശക്തമായ മഴയില്‍ സംസ്ഥാനത്തെ നിരവധി വീടുകളില്‍ വെള്ളം കയറി.
അനേകം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഹരിദ്വാറിനെയാണ് പ്രളയം ഏറ്റവും മോശമായി ബാധിച്ചത്. മഴക്കെടുതിയില്‍ ഹല്‍ദ്വാനിയിലും ചമോലിയും ഏഴു വയസുള്ള കുട്ടി ഉള്‍പ്പെടെ രണ്ടു പേരെ കാണാതായി. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലാണ്. ജില്ലയിലെ സുഖി നദിക്കരയില്‍ നിര്‍ത്തിയിട്ടിരുന്ന 12ഓളം വാഹനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിപോയി. ദുരിത ബാധിത പ്രദേശങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിച്ചതായി ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. എന്നാല്‍ ഇന്നലെ ഉച്ചയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പിന്‍വാങ്ങിയിരിക്കുകയാണ്.
English Summary: Heavy rains in Uttarakhand; 12 dead, many injured
You may also like this video