23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ഉത്തരാഖണ്ഡില്‍ കനത്ത മഴ; 12 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഡെറാഡൂണ്‍
August 1, 2024 7:22 pm

ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ 12പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. ഹരിദ്വാറില്‍ ആറ് മരണങ്ങളും, തെ‍ഹ്‍രി മൂന്ന്, ഡെറാഡൂണ്‍ രണ്ട്, ചമോലിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തെഹ്‍രി ജില്ലയില്‍ മേഘവിസ്ഫോടത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ദാരുണമായി മരിച്ചു. ഭാനു പ്രസാദ്, ഭാര്യ നീലം ദേവി, മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. അതി ശക്തമായ മഴയില്‍ സംസ്ഥാനത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. 

അനേകം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഹരിദ്വാറിനെയാണ് പ്രളയം ഏറ്റവും മോശമായി ബാധിച്ചത്. മഴക്കെടുതിയില്‍ ഹല്‍ദ്വാനിയിലും ചമോലിയും ഏഴു വയസുള്ള കുട്ടി ഉള്‍പ്പെടെ രണ്ടു പേരെ കാണാതായി. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലാണ്. ജില്ലയിലെ സുഖി നദിക്കരയില്‍ നിര്‍ത്തിയിട്ടിരുന്ന 12ഓളം വാഹനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിപോയി. ദുരിത ബാധിത പ്രദേശങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിച്ചതായി ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. എന്നാല്‍ ഇന്നലെ ഉച്ചയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പിന്‍വാങ്ങിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Heavy rains in Uttarak­hand; 12 dead, many injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.