കഴിഞ്ഞ 3 ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ സിക്കിമിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചില്‍.മണ്ണിടിച്ചില്‍ മൂലം പല റോഡുകളും തകര്‍ന്നു.സിക്കിമിന്റെ വടക്കന്‍ ഭാഗങ്ങളിലെ കവാടമെന്ന് അറിയപ്പെടുന്ന റാംഗ്-റാംഗ് പാലത്തിനും മണ്ണിടിച്ചിലില്‍ സാരമായ തകരാറുകള്‍ സംഭവിച്ചതായി അധികൃതര്‍ പറയുന്നു.
പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മംഗന്‍ ജില്ലയും മറ്റ് സംസ്ഥാനങ്ങളുമായുള്ള വിനിമയം നഷ്ടപ്പെട്ടു.സ്ഥലത്തെ പ്രധാനപ്പെട്ട മറ്റൊരു പാലമായ സംഖലംഘ് പാലത്തിന് കഴിഞ്ഞ വര്‍ഷം കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ഈ മേഖലയിലെ പ്രധാന പാതകള്‍ അടച്ചിട്ടിരിക്കുകയാണ്.ജില്ലാഭരണകൂടം ഈ മേഖലയിലെ കണക്ടിവിറ്റി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
സിക്കിമില്‍ അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ പ്രവചിച്ച കാലാവസ്ഥകേന്ദ്രം സ്ഥലത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 102 മില്ലിമീറ്റര്‍ മഴയാണ് സിക്കിമില്‍ ലഭിച്ചത്.