Site iconSite icon Janayugom Online

അതിശക്തമായ മഴ; ഗുജറാത്തിലെ റാവൽ ഗ്രാമം വെള്ളത്തിനടിയിലായി

ഇന്ന് തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ റാവൽ ഗ്രാമം വെള്ളത്തിനടിയിലായി. ഇവിടുത്തെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. 

കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ റാവലും സമീപത്തെ കല്യാൺപൂർ ഗ്രാമവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ ഗുജറാത്തിലെ പല ഭാഗങ്ങളും തകർന്നിരിക്കുകയാണ്. 

ഇന്ന് തുടർച്ചയായി മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. 

ഓഗസ്റ്റ് 20 നും 25 നും ഇടയിൽ, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും, തെക്കൻ അറബിക്കടലിന്റെയും വടക്കുകിഴക്കൻ അറബിക്കടലിന്റെയും ചില ഭാഗങ്ങൾ, ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങൾ എന്നിവയുൾപ്പെടെ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം.

Exit mobile version