രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിക്ക് പിന്തുണയുമായി യുവനടി റിനി ആൻ ജോർജ്. പ്രിയ സഹോദരി. ഭയപ്പെടേണ്ട. വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നത് നീ കാര്യമാക്കേണ്ട. നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്. ഒരു ജനസമൂഹം തന്നെയുണ്ട്. നീ അല്ല കരയേണ്ടത്. നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം. കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരന്‍ ആണ്. നീ പുറത്തു വരൂ. നിനക്കുണ്ടായ വേദനകള്‍ സധൈര്യം പറയൂ. നീ ഇരയല്ല, ശക്തിയാണ്, അഗ്‌നിയാണ്’, റിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിനെതിരെ ആദ്യമായി രംഗത്തെത്തിയത് റിനി ആയിരുന്നു.
”വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നത് നീ കാര്യമാക്കേണ്ട, കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരന്‍ ആണ്”; രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിക്ക് പിന്തുണയുമായി റിനി ആൻ ജോർജ്

