Site iconSite icon Janayugom Online

ഹേമചന്ദ്രൻ കൊലപാതകം; മുഖ്യപ്രതി നൌഷാദ് ഫേസ്ബുക്ക് ലൈവിൽ

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻറേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് നൌഷാദ്. വിദേശത്ത് നിന്ന് ഫേസ്ബുക്ക് ലൈവിൽ എത്തിയാണ്  നൌഷാദിൻറെ പ്രതികരണം. പെട്ടന്ന് മൃതദേഹം കണ്ടപ്പോൾ കുഴിച്ചിടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്നും അതിനാൽ താനും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും നൌഷാദ് പറഞ്ഞു.

താൻ ഒളിച്ചോടിയതല്ലെന്നും രണ്ട് മാസത്തെ വിസിറ്റിംഗ് വിസയിൽ നാട്ടിൽ വന്നതാണെന്നും നാട്ടിലെത്തിയാലുടൻ പൊലീസിന് മുന്നിൽ ഹാജരാകുമെന്നും നൌഷാദ് പറയുന്നു. ഹേമചന്ദ്രൻറെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നും നൌഷാദ് ആവശ്യപ്പെട്ടു. തനിക്കും സുഹൃത്തുക്കൾക്കുമുൾപ്പെടെ മുപ്പതോളം പേർക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ടെന്നും പലയിടങ്ങളിൽ നിന്നായി പണം കിട്ടാൻ വേണ്ടിയാണ് ഒരുമിച്ച് പോയതെന്നും നൌഷാദ് പറഞ്ഞു. പണം തരാനുണ്ടെന്ന് കാര്യം ഹേമചന്ദ്രൻ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. തങ്ങൾ ഇതുമായി ബന്ധപ്പെട്ട യാത്ര ചെയ്ത ലൊക്കേഷനുകളെല്ലാം പൊലീസിൻറെ കൈവശമുണ്ടെന്നും നൌഷാദ് പറഞ്ഞു.

ശരീരത്തിലേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഒന്നരവർഷംമുമ്പാണ് ബത്തേരി പുറാല വിനോദ് ഭവനിൽ ഹേമചന്ദ്രനെ (54) കണാതായത്.  ഒന്നര വർഷങ്ങൾക്ക് ശേഷം കോഴിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചേരമ്പാടി ഉൾവനത്തിലെ ചതുപ്പുനിലത്തിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.

Exit mobile version