Site iconSite icon Janayugom Online

ഇവിടെ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങളൊക്കെ തല്ലിതകർക്കുന്നു; ക്രൈസ്തവരോടുള്ള സമീപനത്തില്‍ സംഘ്പരിവാറിന് ഇരട്ടത്താപ്പെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഇവിടെ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങളൊക്കെ തല്ലിതകർക്കുകയാണെന്നും ക്രൈസ്തവരോടുള്ള സമീപനത്തില്‍ സംഘ്പരിവാറിന് ഇരട്ടത്താപ്പാണുള്ളതെന്നും യാക്കോബായ സഭാ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടെ മധുരം വിളമ്പുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൈപ്പാണ് കൊടുക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ ഭീഷണി നേരിടുന്നുണ്ട്. മതേതര വിശ്വാസികള്‍ ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version