Site icon Janayugom Online

ഗവര്‍ണര്‍ പിള്ളേരു കളിക്കുകയാണെന്ന് ഹൈക്കോടതി

governor

ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ചാന്‍സലര്‍ പിള്ളേരു കളിക്കുകയാണെന്നും ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് കോടതി പറഞ്ഞു. വ്യക്തിയെ ഇഷ്ടമല്ലാത്തതിന്റെ പേരില്‍ പ്രീതി പിന്‍വലിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. ചാന്‍സലറും സെനറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് കോടതി പറഞ്ഞു. 

Eng­lish Sum­ma­ry: High Court against Governor
You may also like this video

Exit mobile version