അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി. തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കേസിൽ തുടരന്വേഷണം നടത്താനുള്ള സർക്കാർ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഡിജിപി റാങ്കിൽ നിന്ന് വിരമിച്ച ടോമിൻ തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ നടപടികള്‍ താമസിപ്പിക്കാൻ പല മാര്‍ഗങ്ങളും സ്വീകരിച്ചുവെന്ന് വിലയിരുത്തിയാണ് വിജിലന്‍സ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 2007ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി. പ്രതിയായ മുൻ ഉന്നത ഉദ്യോഗസ്ഥൻ നടപടികൾ താമസിപ്പിക്കാൻ പല മാർഗങ്ങളും സ്വീകരിച്ചുവെന്ന് കോടതി വിലയിരുത്തി.
വിജിലൻസ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി; അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി

