ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.87 ശതമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ലസ്ടു വിജയ ശതമാനം ഈ വര്‍ഷം കുറവാണ്. കഴിഞ്ഞ വര്‍ഷം ഇത് 87.94 ശതമാനമായിരുന്നു. 4,22,890 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 3,02565 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഇല്ല. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തുമെന്ന് മന്ത്രി അറിയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 27 വരെ അപേക്ഷിക്കാം.
വിജയ ശതമാനം കൂടുതലുള്ള ജില്ല കോഴിക്കോട് (87.79%).വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്. സക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ വച്ചാണ് മന്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഫലമറിയാന്‍
പിആർഡി ലൈവ് ആപ്പ്
സഫലം 2022 ആപ്പ്
www.prd.kerala.gov.in, results.kerala.gov.in, w
www.examresults.kerala.gov.in
www.dhsekerala.gov.in,
www.keralaresults.nic.in,
www.results.kite.kerala.gov.in
English Summary:Higher Secondary Examination Result; Success rate 83.87%
You may also like this video